പൊയില്‍ക്കാവ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ വത്സരാജന്‍ അന്തരിച്ചു


പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹൈസ്‌കൂളിലെ മുന്‍ അധ്യാപകന്‍ വല്‍സരാജന്‍ അന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാലുശേരി പനായി സ്വദേശിയാണ്.

നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലേക്ക് കൊണ്ടുവരും.

ദീര്‍ഘകാലം പൊയില്‍ക്കാവ് ഹൈസ്‌കൂളിലെ അധ്യാപകനായിരുന്ന അദ്ദേഹം രണ്ടുവര്‍ഷം മുമ്പാണ് വിരമിച്ചത്. സ്‌കൂളിലെ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ സജീവമായി ഇടപെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു.