വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല; തിരച്ചില്‍ ഊര്‍ജ്ജിതമാക്കി കോസ്റ്റല്‍ പൊലീസ്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി വലിയമങ്ങാട് ബീച്ചില്‍ കാണാതായ യുവാവിനുവേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുന്നു. വലിയ മങ്ങാട് സ്വദേശി അനൂപ് സുന്ദരനെയാണ് ഇന്നലെ രാത്രി പത്തുമണിയോടെ കാണാതായത്.

Advertisement

കോസ്റ്റല്‍ പൊലീസിന്റെ ബോട്ട് ഇയാള്‍ക്കുവേണ്ടി കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അഗ്നിരക്ഷാ പ്രവര്‍ത്തകരും ആംബുലന്‍സും കരയില്‍ സജ്ജരാണ്. എലത്തൂര്‍ പൊലീസും സ്ഥലത്തുണ്ട്.

Advertisement
Advertisement