മൂടാടി ഹില്ബസാറിലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകൻ കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു
കൊയിലാണ്ടി: മൂടാടി ഹില്ബസാറിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന കൊടക്കാട്ട് അബ്ദുള്ള അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. മുഹിയുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡൻറ്,ഫജർ നിസ്കാര പള്ളി പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കുഞ്ഞി ആയിഷ .
മക്കൾ : സുബൈദ, റംല, റഫീഖ് സുനീറ, ഹൈറുനീസ.
മരുമക്കൾ : മൊയ്തീൻ മൂടാടി, അഹമ്മദ് ചിങ്ങപുരം, നിശാന.മുഹമ്മദ് അലി പുളിയഞ്ചേരി, മൂസ.
സഹോദരങ്ങൾ: പാത്തുമ്മ, ഇബ്രാഹിം, ആയിഷ,നഫീസ, കുഞ്ഞി മറിയം, സുബൈദ, കുഞ്ഞാമു, സഫിയ.