അരിക്കുളം നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു; ഒരാള്‍ മരിച്ചു


അരിക്കുളം: നെടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ചു. പാറയ്ക്കല്‍ മീത്തല്‍ ബാലന്‍, ഭാര്യ ഗീത എന്നിവരാണ് വിഷം കഴിച്ചത്. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ബാലന്റെ ജീവന്‍ രക്ഷിക്കാനായില്ല. അറുപത്തിരണ്ട് വയസായിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വിഷം കഴിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. ഗീതയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് മൂന്ന് മണിയോടെയാണ് ബാലന്‍ മരണത്തിന് കീഴടങ്ങിയത്.


Related News: നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്‌ക്രീമില്‍ എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്‌കാരം നാളെ


ഗീതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ബാലന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

 


ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായുള്ള ടോൾ ഫ്രീ നമ്പർ: 1056