ആര്‍പിഎഫ് എക്സ്സൈസ് സംയുക്ത പരിശോധന; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി
വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വടകര ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്സ്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
ചൊവ്വാഴ്ച്ച രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ – മംഗ്ലൂര് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയില്‍ ആയിരുന്നു കഞ്ചാവ്. പരിശോധന ഭയന്ന് പ്രതി ബാഗ് ഉപേക്ഷിച്ചു കടന്നു കളഞ്ഞതാവാമെന്നാണ് സംശയിക്കുന്നത്.
ട്രെയിന്‍ വഴി കഞ്ചാവ് കടത്തു തടയുന്നതിനായി പരിശോധനകള്‍ കൂടുതല്‍ ശക്തമായി തുടരുമെന്ന് ആര്‍പിഎഫ് എക്സ്സൈസ് വൃത്തങ്ങള്‍ അറിയിച്ചു. ആര്‍പിഎഫ് എഎസ്ഐമാരായ സജു കെ, ബിനീഷ് പി.പി., ഹെഡ്കോണ്‍സ്റ്റബിള്‍ അജീഷ് ഒ.കെ., കോണ്‍സ്റ്റബിള്‍ അബ്ദുള്‍ സത്താര്‍ പി. പി, രാജീവന് പി, എക്സ്സൈസ് ഐബി യൂണിറ്റിലെ പ്രിവേന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കല്‍, വടകര എക്സ്സൈസ് സര്ക്കിളികെ. എന്‍ ഷിജിന്, എ.പി. എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.