188 കൂട്ടുകാരെ നീന്താന്‍ പ്രാപ്തരാക്കി; പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധനേടി കൊയിലാണ്ടി നഗരസഭയുടെ നീന്തല്‍ പരിശീലനം
കൊയിലാണ്ടി: ദുരന്തസാഹചര്യങ്ങളെ സ്വയം നേരിടാന്‍ കുറേ കൂട്ടുകാരെ പ്രാപ്തരാക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനമുണ്ട് കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ ബാലസഭ. കഴിഞ്ഞദിവസങ്ങളിലായി നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന നീന്തല്‍ പരിശീലനം പങ്കാളിത്തംകൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധനേടി.
കൊല്ലം പിഷാരികാവ് ദേവസ്വം, സുരേഷ്, നാരായണന്, സദാ സന്നദ്ധരായ യുവ സമൂഹം, പരിശീലനം നടന്ന കൊല്ലം ചിറ പരിസരത്തെ വീട്ടുകാര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുടെ സഹകരണം നീന്തല്‍ പരിശീലന പരിപാടി വിജയകരമാക്കാന്‍ ഏറെ സഹായിച്ചു. 188 കൂട്ടുകാര്‍ പദ്ധതിയുടെ ഭാഗമായി. പരിശീലനം നേടിയ എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം.എല്‍.എ. കാനത്തില്‍ ജമീല സമാപന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.
ഇതൊരു തുടര്‍ പ്രവര്‍ത്തനമായി ഏറ്റെടുത്ത് എല്ലാവരേയും ദുരന്ത സാഹചര്യങ്ങളില്‍ പെടാതെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നതായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ അറിയിച്ചു.