സംസ്ഥാന വ്യാപകമായി നാളെ (20/06/23) കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്.


കോഴിക്കോട്: സംസ്ഥാന വ്യാപകമായി നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്. എസ്.എഫ്.ഐ പ്രവർത്തകന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പ്രതിഷേധിച്ചാണ് കോളേജുകളിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എസ്.എഫ്.ഐ. നേതാവ് നിഖിൽ തോമസിനെതിരെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദമുയർന്നിരുന്ന സാഹചര്യത്തിലാണ് കെ.എസ്.യുവിന്റെ പ്രതിഷധം.

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ എം.എസ്.എം കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നിഖിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. കോളേജില്‍ നടന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിന്റേതാണ് തീരുമാനം. സംഭവം ആറംഗ സമിതി അന്വേഷിക്കുമെന്നും കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Updating…