ഓണം കളറാക്കാന്‍ കൊയിലാണ്ടിയില്‍ വിരിയുന്ന ചെണ്ടുമല്ലിപ്പൂക്കളുമുണ്ടാകും; പുളിയഞ്ചേരിയില്‍ ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി


കൊയിലാണ്ടി: നഗരസഭയിലെ നാലാം വാര്‍ഡില്‍ വരുന്ന പുളിയഞ്ചേരി അയ്യപ്പാരിതാഴെയുള്ള ഇരുപത് സെന്റ് സ്ഥലത്ത് ചെണ്ടുമല്ലികള്‍ നട്ടു തുടങ്ങി. കൃഷിഭവന്റേയും ആത്മ കോഴിക്കോടിന്റെയും സഹകരണത്തോടെ മാരി ഗോള്‍ഡ് – FIG ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്.

ചെണ്ടുമല്ലി തൈ നടീല്‍ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചറുടെ അധ്യക്ഷതയായിരുന്നു. കൃഷി ഓഫീസര്‍ വിദ്യ പദ്ധതി വിശദീകരിച്ചു. ദയാനന്ദന്‍, പി.സിജീഷ്, വി.ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടില്‍ സ്വാഗതവും എം.കെ.ലിനീഷ് നന്ദിയും പറഞ്ഞു.