Top 5 News Today | കൊയിലാണ്ടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു, കാപ്പാട് സ്വദേശിനിയായ ഇരുപതുകാരി അന്തരിച്ചു; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (12/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 12 തിങ്കളാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. തീരദേശ റോഡ് നന്നാക്കാന്‍ ഇനിയും കാത്തിരിക്കണം; കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നടപടിയ്ക്കുശേഷം മാത്രം അറ്റകുറ്റപ്പണിയെന്ന് അധികൃതര്‍
കാപ്പാട്: 2021 ലെ ടൗട്ടെ ചുഴലിക്കാറ്റ് കവര്‍ന്നെടുത്ത കാപ്പാട് തീരദേശ റോഡ് ഇനിയും പുതുക്കി പണിതിട്ടില്ല. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും മഴക്കാലം ആയതോടെ റോഡില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംതുടര്‍ നടപടികള്‍ ഉണ്ടായില്ല.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. കാപ്പാട് സ്വദേശിനിയായ ഇരുപതുകാരി അന്തരിച്ചു
കാപ്പാട്: ചെറിയ പുരയില്‍ ഫാത്തിമത്ത് ഫര്‍ഹാന അന്തരിച്ചു. ഇരുപത് വയസായിരുന്നു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു. കൊല്ലം ബീച്ചിലെ അരയന്റെ പറമ്പിൽ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ശ്രീകൃഷ്ണ എന്ന തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. ‘കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകണം’; കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി മുരളി തൊറോത്ത് ചുമതലയേറ്റു
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി എൻ.മുരളി തൊറോത്ത് ചുമതലയേറ്റു. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും കേരളത്തിലെ അഴിമതി ഭരണത്തിനെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അഭിപ്രായപ്പെട്ടു.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. കൊയിലാണ്ടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു; വിശദാംശങ്ങള്‍ അറിയാം
കൊയിലാണ്ടി: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി ഗവൺമെന്റ് കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്. എസ്. എസ്. എൽ. സി /തതുല്യ വിദ്യാഭ്യാസമാണ് യോഗ്യത.