അമൃത സരോവര്‍ പദ്ധതിയില്‍ ചേമഞ്ചേരി പഞ്ചായത്തിലെ പൂങ്കുളവും; ഒരുങ്ങുന്നത് പതിമൂന്ന് ലക്ഷത്തിലേറെ രൂപയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍
ചേമഞ്ചേരി: പഞ്ചായത്തിലെ പ്രധാന നീരുറവയായ പൂങ്കുളം നവീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അമൃത സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുളം നവീകരിക്കുന്നത്.
ചേമഞ്ചേരി പഞ്ചായത്തിലെ 20ാം വാര്‍ഡിലാണ് പൂങ്കുളം സ്ഥിതി ചെയ്യുന്നത്. 13,62580 രൂപയുടെ നവീകരണ പ്രവൃത്തികള്‍ക്കാണ് തുടക്കമായിരിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തികള്‍ വിലയിരുത്താനായി കഴിഞ്ഞദിവസം എന്‍.ആര്.ഇ.ജി.എ കേന്ദ്രസംഘം പൂങ്കുളം സന്ദര്‍ശിച്ചിരുന്നു.
നാട്ടിലെ പ്രധാന നീരുറവയായ പൂങ്കുളം അമൃത് സരോവര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ താഴെ പുല്ല്യേത്ത് വത്സല പറഞ്ഞു.