തിക്കോടി ശാന്തി മഹലിൽ സൈനബ ഹജ്ജുമ്മ അന്തരിച്ചു


പയ്യോളി: തിക്കോടി ശാന്തി മഹലിൽ സൈനബ ഹജ്ജുമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡന്റ് പരേതനായ ഇസ്ഹാഖ് ഹാജി. അയനിക്കാട് കുറ്റിയിൽ പീടികയിലുള്ള കാട്ടൊടി വസതിയിൽ വച്ചായിരുന്നു അന്ത്യം.

പരേതക്ക് മക്കളില്ല.

സഹോദരങ്ങൾ: കാട്ടൊടി മമ്മു ഹാജി, കാട്ടൊടി ആയിഷ, പരേതരായ കാട്ടൊടി അബ്ദുറഹിമാൻ, കുഞ്ഞബ്ദുള്ള.

സഹോദരീപുത്രന്മാർ: സാജിദ് കാട്ടൊടി, ഫവാസ് കാട്ടൊടി (ജനറൽ സെക്രട്ടറി, ഗ്ലോബൽ കെ.എം.സി.സി പയ്യോളി).

ഖബറടക്കം അസർ നമസ്കാരത്തിന് ശേഷം അയനിക്കാട് ഹൈദ്രൂസ് ജുമഅ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.