കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍


കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍. ഡോ. റാം മനോഹര്‍(70), ഭാര്യ ശോഭ മനോഹര്‍ (68) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശ്ശൂര്‍ സ്വദേശികളാണ്. കഴിഞ്ഞ ആറുമാസമായി കോഴിക്കോടായിരുന്നു ഇരുവരും താമസിച്ചിരുന്നത്.

അമിത അളവില്‍ മരുന്ന് കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് സൂചന. ഫീനോ ബാര്‍ബിറ്റോണ്‍ എന്ന ഗുളികയാണ് ഇരുവരും കഴിച്ചത്.

മൃതദേഹത്തിനടുത്ത് നിന്നും ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. രോഗികളാണെന്നും മകള്‍ക്കും മരുമകനും ഭാരമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. ചേവായൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.