അടച്ച പണം തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ചു; കുറ്റ്യാടിലെ ധനകോടി ചിട്ടിതട്ടിപ്പുകേസിലെ ഇരകള്‍ സമരത്തിലേക്ക്


കുറ്റ്യാടി: ധനകോടി ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ഇരകളായവര്‍ സമരത്തിലേക്ക്. ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ ജനങ്ങളെ വഞ്ചിച്ച ധനകോടി ചിട്ടി ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് സമരം നടത്തുന്നത്.

ഇതിന്റെ ഭാഗമായി ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു. ഇടപാടുകാരുടെ സംഖ്യ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍കമ്മിറ്റി കുറ്റ്യാടിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഒ.കെ. രാജീവന്‍, കെ.ടി. സിജു, പുതുക്കോട്ട് രവീന്ദ്രന്‍, കെ. ബാലന്‍, എ.വി. ശങ്കരന്‍, പി.ടി. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.