ബക്കറ്റിലെ വെള്ളത്തില്‍ വീണ് കോഴിക്കോട് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം


കോഴിക്കോട്: കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. ചെറൂപ്പ കിഴക്കുംമണ്ണില്‍ കൊടമ്പാട്ടില്‍ അന്‍വറിന്റെയും ഷബാന ഷെറിന്റേയും പത്ത് മാസം പ്രായമുള്ള ദുഹാ മന്‍ഹല്‍ ആണ് മരണപെട്ടത്. ഇന്നലെയായിരുന്നു സംഭവം.

അപകട സമയത്ത് വീട്ടില്‍ ഷബാന ഷെറിനും രണ്ട് കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. കുട്ടി അബദ്ധത്തിൽ കുളിമുറിയിലെ ബക്കറ്റിൽ വീഴുകയായിരുന്നു. കുടുംബാം​ഗങ്ങളെയും നാടിനെയും ദു:ഖത്തിലാഴ്ത്തിയാണ് ദുഹാ മന്‍ഹല്‍ വിടവാങ്ങിയത്.

മാവൂര്‍ എസ് ഐ. മോഹനന്‍. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു. പ്രിന്‍സി എന്നിവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.