നല്ല ഒരു ജോലിയാണോ ലക്ഷ്യം? കോഴിക്കോട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവുകള്‍; യോഗ്യതയും വിശദവിവരങ്ങളും അറിയാം


കോഴിക്കോട്: വിവിധ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. വിശദമായ വിവരങ്ങള്‍ അറിയാം.

മാനന്തവാടി ഗവ. കോളേജില്‍ 2023-24 അക്കാദമിക് വര്‍ഷത്തില്‍ ഇലക്ട്രോണിക്‌സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഒന്നിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04935240351

ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒരു വര്‍ഷത്തേക്ക് കാര്‍ഡിയാക് അനസ്‌തേഷ്യാളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: ഡി.എം കാര്‍ഡിയാക് അനസ്‌തേഷ്യ അല്ലെങ്കില്‍ പിഡിസിസി കാര്‍ഡിയാക് അനസ്‌തേഷ്യ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ കാര്‍ഡിയാക് അനസ്‌തേഷ്യയിലുള്ള പ്രവൃത്തി പരിചയം. പ്രതിഫലം : 1,50,000 രൂപ പ്രതിമാസം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മെയ് 30 ന് ഉച്ചയ്ക്ക് 12 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 2355900

ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി വികസന സൊസൈറ്റി മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് കീഴില്‍ ഫിസിഷ്യനെ താല്‍ക്കാലികമായി നിയമിക്കുന്നു. പ്രതിഫലം : 1,30,000 രൂപ പ്രതിമാസം. യോഗ്യത: എം ഡി ന്യൂക്ലിയര്‍ മെഡിസിന്‍/ഡി എന്‍ ബി ന്യൂക്ലിയര്‍ മെഡിസിന്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 ന് രാവിലെ 11.30ന് ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.