കൊയിലാണ്ടിയിലെ പഴം, പച്ചക്കറി വ്യാപാരികൾക്കുള്ള എഫ്.എസ്.എഎസ്.എ.ഐ വിതരണം നാളെ


കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റിലെ പഴം, പച്ചക്കറി വ്യാപാരികൾക്ക് എഫ്.എസ്.എഎസ്.എ.ഐ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു. ഫുഡ്‌സേഫ്റ്റി അതോറിറ്റിയുടെ ഈറ്റ് റൈറ്റ് പദ്ധതിയിൽ ഉൾപ്പെട്ട വ്യാപാരികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. വിതരണോദ്ഘാടനം മെയ് 24 ന് മുസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ നിർവഹിക്കും.

മുൻസിപ്പൽ മാർക്കറ്റ് പരിസരത്ത് വെെകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ഫുഡ്‌ സേഫ്റ്റി കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ. വിജി വിത്സൻ മുഖ്യ പ്രഭാഷണം നടത്തും. കൗൺസിലർ വി പി ഇബ്രാഹിം കുട്ടി, വാർഡ് കൗൺസിലർ മനോജ്‌ പയറ്റു വളപ്പിൽ, വ്യാപാരികൾ തുടങ്ങിവർ പങ്കെടുക്കും.