വടകര കുരിയാടിയില്‍ വീട്ടില്‍ മോഷണം; ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ രണ്ടരപ്പവന്‍ തൂക്കമുള്ള സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി


വടകര: വടകര കുരിയാടിയില്‍ വീടില്‍ മോഷണം. വീട്ടുകാരിയുടെ സ്വര്‍ണമാല നഷ്ടപ്പെട്ടതായി പരാതി. തെയ്യത്താം തെങ്ങില്‍ വരക്കു താഴ അനീഷിന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം.

വീടിന്റെ പിന്‍ ഭാഗത്തെ വാതില്‍ കുത്തി തുറന്ന മോഷ്ടാവ് കിടപ്പ് മുറിയില്‍ ഉറങ്ങുകയായിരുന്ന അനീഷിന്റെ ഭാര്യ സജിതയുടെ കഴുത്തില്‍ നിന്നും രണ്ടര പവന്‍ വരുന്ന സ്വര്‍ണ്ണ ചെയിന്‍ പിടിച്ചു പറിച്ച് രക്ഷപ്പെട്ടുകയായിരുന്നു. കഴുത്തില്‍ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സജിത ഉണര്‍ന്ന് നോക്കുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു.

വീട്ടുകാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് പരിസര വാസികള്‍ ഓടി എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. അനീഷിന്റെ പരാതിയില്‍ വടകര പൊലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു.