ആഴക്കടലിനെ ക്യാന്‍വാസാക്കി കേരളത്തിന്റെ പ്രിയപ്പെട്ട ചിത്രകാരന്‍മാര്‍ നന്തി കടലൂര്‍ ബീച്ചില്‍ എത്തുന്നു; കടലൂര്‍ ആര്‍ട്ട് ക്യാമ്പ് മെയ്യ് 28ന്


കൊയിലാണ്ടി: സോമന്‍ കടലൂര്‍ രചിച്ച ‘പുള്ളിയന്‍’ നോവലിനെ അടിസ്ഥാനമാക്കി കടലോര ജീവിതങ്ങളെ ക്യാന്‍വാസില്‍ പകര്‍ത്താന്‍ കേരളത്തിലെ ഒരു കൂട്ടം ചിത്രക്കാരന്മാര്‍ കടലൂരില്‍ എത്തുന്നു. മെയ് 28ന് കടലൂര്‍ വളേല്‍ ബീച്ചില്‍ വെച്ചാണ് കടലൂര്‍ ആര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പുള്ളിയന്‍ നോവലിന്റെ പശ്ചാത്തലമായ കടല്‍ മനുഷ്യരെയും കടലോര ജീവിതങ്ങളെയുമാണ് ചിത്രക്കാരന്മാര്‍ ക്യാന്‍വാസില്‍ പകര്‍ത്തുന്നത്. നാട്ടുകാര്‍ക്കൊപ്പം പഴയ കടലും കടല്‍ ജീവിതവും കടലില്‍ ഉപായം തേടിയ ചിരുകണ്ടന്മാരുടെ സാഹസികതയും നേരില്‍ കാണാനും ആസ്വദിക്കാനുമാണ് കലാകാരന്‍മാര്‍ നാട്ടിലെത്തുന്നത്.

ഇതിന്റെ ഭാഗമായി നാളെ വൈകിട്ട് 4 മണിക്ക് ഗവ. ഹൈസ്‌ക്കൂള്‍ വന്‍മുഖത്ത് വെച്ച് സ്വാഗത സംഘം രൂപീകരണ യോഗവും തീരുമാനിച്ചിട്ടുണ്ട്.

,