ഇനി ലഭിക്കും, രുചിയുടെ തനിമയുള്ള ചപ്പാത്തി; കീഴരിയൂരിൽ തനിമ ചപ്പാത്തി നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
കീഴരിയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽഉൾപ്പെടുത്തി ആരംഭിച്ച തനിമ ചപ്പാത്തി നിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയതു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിർമ്മല ടീച്ചര്‍ അധ്യക്ഷയായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ എം .എം.രവീന്ദ്രൻ, ക്ഷേമകാര്യം, സ്ഥിരം സമിതി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ലീന പുതിയോട്ടിൽ, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.സി.രാജൻ, മോളി എന്നിവർ സംസാരിച്ചു. വ്യവസായ ഓഫീസർ സുധീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തനിമ യൂണിറ്റ് സെക്രട്ടറി നന്ദി പ്രകാശിപ്പിച്ചു.