Top 5 News Today | പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിന തടവ്, മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (11/05/2023)


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 മെയ് 11 വ്യാഴാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വെങ്ങളം സ്വദേശിക്ക് മുപ്പത് വര്‍ഷം കഠിനതടവും പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി

കൊയിലാണ്ടി: പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മുപ്പത് വര്‍ഷം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി. വെങ്ങളം കാട്ടിലെപ്പീടിക തൊണ്ടിയില്‍ വീട്ടില്‍ എ.പി.ജയന്‍ (64)നെയാണ് കോടതി ശിക്ഷിച്ചത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 

2. മഞ്ഞക്കുളം-മൈക്രോവേവ് റോഡില്‍ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം അപകടാവസ്ഥയില്‍; മണ്ണെടുക്കാനായി വാഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം കടന്നു പോയതിനാലെന്ന് നാട്ടുകാർ മേപ്പയൂര്‍: മഞ്ഞക്കുളം മൈക്രോവേവ് റോഡില്‍ സിറാജുല്‍ ഹുദാ കോളജിനു സമീപത്തെ പാലം അപകടവസ്ഥയില്‍. പാലത്തിന്റെ അടിഭാഗത്തെ കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് കമ്പികള്‍ പുറത്തുവന്ന നിലയിണുള്ളത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 

3. തിക്കോടി ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം; പണിപ്പെട്ട് തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ ചാക്കര നടയകം പാടശേഖരത്തിൽ വൻ തീ പിടിത്തം. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് തീ പിടിത്തമുണ്ടായത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…

4. കൊയിലാണ്ടിയിൽ മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു; മുറിച്ച് നീക്കി ഫയർ ഫോഴ്സ്
കൊയിലാണ്ടി: നഗരത്തിൽ മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. സായി പെട്രോൾ പമ്പിന് സമീപമാണ് ദേശീയപാതയിൽ മരക്കൊമ്പ് പൊട്ടി വീണത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ… 

5. ഒറ്റരാത്രികൊണ്ട് നഷ്ടമായത് കുടുംബത്തിലെ മൂന്നുപേര്‍; കൊയിലാണ്ടിയിലെ സഹോദരന്റെ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് രാത്രിതന്നെ മടങ്ങിയത് കെ.മുരളീധരനൊപ്പം വയനാട്ടിലേക്ക് പോകേണ്ടതിനാല്‍; കോരപ്പുഴയില്‍ പൊലിഞ്ഞ ഉറ്റവരുടെ വേര്‍പാടില്‍ വിങ്ങിപ്പൊട്ടി രാഹുല്‍
കൊയിലാണ്ടി: സഹോദരന്‍ രാഹുലിന്റെ കൊയിലാണ്ടിയിലെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് മടങ്ങവെയാണ് കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറായ അതുലും കുടുംബവും അപകടത്തില്‍പ്പെട്ടത്. ചടങ്ങ് കഴിഞ്ഞ് ഇന്ന് മടങ്ങേണ്ടെന്ന് ബന്ധുക്കള്‍ സ്‌നേഹത്തോടെ പറഞ്ഞതാണ്. എന്നാല്‍ മുരളീധരന്‍ എം.പിയ്‌ക്കൊപ്പം വയനാട്ടില്‍ കെ.പി.സി.സി ലീഡേഴ്‌സ് മീറ്റില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാല്‍ രാവിലെ മൂന്നുമണിയോടെ എത്തിച്ചേരാനാണ് അതുലും കുടുംബവും ധൃതിപ്പെട്ട് മടങ്ങിയത്.

തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…