ഗവ. മെഡിക്കൽ കോളേജിൽ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ഒഴിവുകൾ; അറിയാം, കോഴിക്കോട് ജില്ലയിലെ തൊഴിലവസരങ്ങൾ


പ്രോജക്ട് എൻജിനീയർ

സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ശമ്പളം : Rs.40000/-. യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദവും, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയവും.

പ്രായപരിധി : 18-30 (ഇളവുകൾ അനുവദനീയം). നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – 0484 2312944

റിസർച്ച് ഓഫീസർ നിയമനം

ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് ( KASP ) കീഴിൽ റിസർച് ഓഫീസറെ താൽക്കാലികമായി നിയമിക്കുന്നു. 750 രൂപ ദിവസ കൂലി അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത : എം.എസ് ലൈഫ് സയൻസ് അല്ലെങ്കിൽ എം.എസ്.സി എം.എൽ.ടി, മോളികുലാർ റിസർച്ചിൽ അല്ലെങ്കിൽ മോളികുലാർ ഡയഗ്നോസ്റ്റിക്സിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 15 ന് രാവിലെ 11.30 ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

ബയോമെഡിക്കൽ ടെക്നിഷ്യൻ ഒഴിവ്

ഗവ.മെഡിക്കൽ കോളേജിലെ ബയോമെഡിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ബയോമെഡിക്കൽ ടെക്നിഷ്യൻ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. പ്രതിദിനം വേതനം: 750 രൂപ. യോഗ്യത: ബി.ടെക് /ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എഞ്ചിനിയറിംഗ് /മെഡിക്കൽ ഇലക്ട്രോണിക്സ്. ഒന്നര വർഷത്തെ മെഡിക്കൽ ഉപകരണങ്ങളുടെ സർവീസ് പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, യോഗ്യത, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും സഹിതം മെയ് 15 രാവിലെ 11 മണിക്ക് മെഡിക്കൽ കോളേജ് ഓഫീസിൽ കൂടിക്കാഴ്ച്ചക്കായി ഹാജരാകേണ്ടതാണ്. മെയ് മൂന്നിന് ഇതേ തസ്തികയിലേക്ക് നടന്ന ഇന്റർവ്യൂ റദ്ദ് ചെയ്തതായും പ്രിൻസിപ്പൽ അറിയിച്ചു.