നാടിനെയും നാട്ടാരെയും കണ്ടറിഞ്ഞ് ഒരു ഉല്ലാസയാത്ര; അന്‍പതോളം കൊച്ചുകൂട്ടുകാര്‍ക്ക് പുതിയ കാഴ്ചകള്‍ സമ്മാനിച്ച് ബാലസംഘം പുളിയഞ്ചേരി യൂണിറ്റിന്റെ വിനോദയാത്ര
കൊയിലാണ്ടി: നാടിനെയും നാട്ടാരെയും പ്രകൃതി ഭംഗിയുമെല്ലാം ആസ്വദിച്ച് അന്‍പതോളം പേര്‍ ഒരുമിച്ചൊരു യാത്ര, ബാലസംഘം പുളിയഞ്ചേരി യൂണിറ്റിലെ കൊച്ചുകൂട്ടുകാര്‍ക്ക് നല്ലൊരു അനുഭവമായിരുന്നു ഇത്. നെല്ല്യാടി ലെഷര്‍ ടൂറിസം കേന്ദ്രത്തിലേക്ക് പുളിയഞ്ചേരി യൂണിറ്റ് സംഘടിപ്പിച്ച വിനോദയാത്രയില്‍ എത്തിയവരില്‍ മൂന്നുവയസ് മുതലുള്ള കുട്ടികളുണ്ടായിരുന്നു.
വേനല്‍ അവധിക്കാലത്ത് ഒരുപാട് കൊച്ചുകൂട്ടുകാര്‍ക്കൊപ്പമുള്ള ഈ യാത്ര ഏറെ രസകരമായിരുന്നു. പുളിയഞ്ചേരിയില്‍ നിന്നും നാലുമണിയോടെയാണ് യാത്ര തുടങ്ങിയത്. വയലും തോടുകളുമൊക്കെ കണ്ട് നടന്നാണ് കൊച്ചുകൂട്ടുകാര്‍ നെല്ല്യാടി ലെഷന്‍ ടൂറിസം കേന്ദ്രത്തിലെത്തിയത്.
ഇവിടെ പുഴയുടെ ഭംഗിയാസ്വദിച്ചും കൊച്ചുകൊച്ചു കളികളുമായും രണ്ടുമണിക്കൂറോളം ചെലവഴിച്ചു. ശേഷം വീട്ടിലേക്ക് യാത്രയിലെ അനുഭവങ്ങള്‍ പരസ്പരം പങ്കുവെച്ചും തമാശ പറഞ്ഞുമൊക്കെയുള്ള നടത്തം. ആറോളം രക്ഷകര്‍ത്താക്കളും യാത്രയില്‍ അണിചേര്‍ന്നു.
ബാലസംഘം വേനല്‍ത്തുമ്പി കലാജാഥയും ബാലകലോത്സവവും സ്വീകരണവും ഇന്ന് വൈകുന്നേരം മൂന്നുമണിമുതല്‍ ആനക്കുളം മേഖലയിലെ മുണ്ട്യാടി താഴെയില്‍ നടക്കുകയാണ്. സമകാലിക മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കലാജാഥ കടന്നുവരുന്നത്. നാടകങ്ങള്‍, സംഗീത ശില്പങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ കലാജാഥക്ക് മാറ്റുകൂട്ടുന്നു. കലാജാഥക്ക് മുന്നോടിയായി മൂന്ന് മണി മുതല്‍ ബാലസംഘം കൂട്ടുകാരുടെ ബാലോത്സവവും നടക്കും.