”മാറുന്ന സിനിമ അഭിരുചികള്‍” സെമിനാര്‍ സംഘടിപ്പിച്ച് കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്; ചലചിത്ര പുരസ്‌കാര വിതരണവും മ്യൂസിക് നൈറ്റും ഇന്ന്
കൊയിലാണ്ടി: കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോടിന്റെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ ചലച്ചിത്ര സെമിനാര്‍ നടത്തി. ‘മാറുന്ന സിനിമ അഭിരുചികള്‍’ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എന്‍.ഇ.ഹരികുമാര്‍ അവതരിപ്പിച്ചു.
ക്യു.എഫ്.എഫ്.കെയുടെ രണ്ടാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ചലച്ചിത്ര ഹ്രസ്വദൃശ്യ മാധ്യമ പുരസ്‌ക്കാര ചടങ്ങിന് മുന്നോടിയായാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
സെമിനാറിന് ശേഷം ഏഴ് വിഭാഗങ്ങളില്‍ മികച്ച ചിത്രത്തിന്റെ പ്രദര്‍ശനം നടക്കും. രാത്രി എട്ട് മണിയോടെ മീഡിയ വണ്‍ പതിനാലാം പനിമതി ഫെയിം വൈകാഷ് വരവീണയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റ് അരങ്ങേറും.
ക്യു.എഫ്.എഫ്.കെ രക്ഷാധികാരി രാമചന്ദ്രന്‍ നീലാംബരി സ്വാഗതം പറഞ്ഞ ചടങ്ങില്‍ അനീഷ് അഞ്ജലി (തിരക്കഥാകൃത്ത്), പ്രശാന്ത് പ്രണവം (ഛായാഗ്രഹകന്‍), അശ്വിന്‍ പ്രകാശ് (കഥാകൃത്ത്), നൗഷാദ് ഇബ്രാഹിം (നടന്‍, സംവിധായകന്‍) തുടങ്ങിയവര്‍ പങ്കെടുത്തു. ഹരി ക്ലാപ്‌സ് നന്ദി രേഖപ്പെടുത്തി.