ജോലി തേടുകയാണോ? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ അറിയാം.
ഗസ്റ്റ് ഇൻസ്ട്രക്ട്രർ നിയമനം
മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ വയർമാൻ ട്രേഡിൽ താൽക്കാലികാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ട്രറെ നിയമിക്കുന്നു. യോഗ്യത: മൂന്ന് വർഷത്തെ പ്രവൃത്തി പരിചയത്തോടു കൂടിയ എൻ ടി സി/എൻ എ സി ഇൻ വയർമാൻ ട്രേഡ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയം. ഇന്റർവ്യൂ മെയ് മൂന്നിന് രാവിലെ 11 മണിക്ക് ഐ ടി ഐയിൽ നടക്കും. എൽ സി /എ ഐ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തിയ്യതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0495 2377016
ഇന്റർവ്യൂ നടത്തുന്നു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഉദയം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഉദയം ഹോമിലെ കെയർ ടേക്കർമാരുടെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ മെയ് അഞ്ചിന് വൈകീട്ട് 4.30 ക്ക് ചേവായൂർ ഉദയം ഹോമിൽ നടക്കും. യോഗ്യത: എസ് എസ് എൽ.സി. പ്രായപരിധി 55 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക്: 9207391138 / [email protected]