ഊരള്ളൂരില്‍ നെല്‍വയല്‍ നികത്താന്‍ സ്വകാര്യ വ്യക്തിയുടെ ശ്രമം; ഒരുമിച്ച് നിന്ന് ചെറുത്ത് നാട്ടുകാര്‍- വീഡിയോ കാണാം
ഊരള്ളൂര്‍: രാത്രിയുടെ മറവില്‍ ഊരള്ളൂര്‍ ടൗണിലെ നെല്‍വയല്‍ നികത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍. നാട്ടുകാരുടെ ഇടപെടലുകളെ തുടര്‍ന്ന് നികത്തിയ മണ്ണ് വയലില്‍ നിന്നും ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.
ഇന്നലെ രാത്രിയാണ് ചിറയില്‍ രത്നയുടെ ഉടമസ്ഥതയിലുള്ള വയല്‍ മണ്ണിട്ട് നികത്തിയത്. രാവിലെ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ കലക്ടര്‍, വില്ലേജ് ഓഫീസര്‍ എന്നിവര്‍ക്ക് നല്കിയ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തുകയും മണ്ണ് നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും ഉടമ നീക്കം ചെയ്യാന്‍ തയ്യാറായില്ല. തുടര്‍ന്ന് അരിക്കുളം വില്ലേജിന്റെയും വയല്‍ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ മണ്ണ് എടുത്തുമാറ്റാന്‍ നടപടിയെടുക്കുകയായിരുന്നു.
വയല്‍ നികത്തിയതിനെതിരെ നിയപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അരിക്കുളം വില്ലേജ് ഓഫീസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ രാജന്.ടി.എം, ശ്രീജിത്ത്.എം.ടി, ശശി ഊട്ടേരി, ശങ്കരന്‍നായര്‍ ടി.ടി, എ.കെ.എന്‍.അടിയോടി, റിയാസ് ഊട്ടേരി, രഞ്ജിത്ത് ടി.പി, രാഗീഷ്.എം.കെ, പി.ദാമോദരന്‍, സുമേഷ് സുധര്‍മ്മന്‍, രവി ചാലയില്‍ എന്നിവര്‍ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.