വിഷുവിന് മൂന്നുദിവസങ്ങളിലായി കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും വിറ്റുപോയത് ഒന്നേകാൽ കോടിയിലേറെ രൂപയുടെ മദ്യം; മദ്യവില്‍പ്പനയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനം കൊയിലാണ്ടിക്ക്- മദ്യവില്‍പ്പന വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ വിഷു ദിനങ്ങളില്‍ വിറ്റഴിച്ചത് ഒരു കോടി 38.53 ലക്ഷം രൂപയുടെ മദ്യം. ഏപ്രില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളിലെ മദ്യവില്‍പ്പന കണക്കാണിത്.

വിഷുവിന്റെ തലേദിവസമായ ഏപ്രില്‍ പതിമൂന്നിന് 45.91ലക്ഷം രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ ഔട്ട്‌ലറ്റില്‍ നിന്നും വിറ്റുപോയത്. ഏറ്റവുമധികം രൂപയുടെ വില്‍പ്പന നടന്നത് ഏപ്രില്‍ 14നാണ്. 60.72ലക്ഷം രൂപയുടെ മദ്യമാണ് അന്നേദിവസം വിറ്റഴിഞ്ഞത്. ഏപ്രില്‍ പതിനഞ്ചിന് 31.90ലക്ഷം രൂപയുടെ മദ്യവും വിറ്റുപോയി.

കോഴിക്കോട് നഗരത്തിലെ കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലറ്റിലാണ് വിഷുദിവസങ്ങളില്‍ ജില്ലയില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത്. 139.42 ലക്ഷം രൂപയുടെ മദ്യവില്‍പ്പനയാണ് ഇവിടെ മൂന്ന് ദിവസങ്ങളിലായി നടന്നത്. ഏപ്രില്‍ പതിമൂന്നിന് 40.09ലക്ഷം, പതിനാലിന് 66.96ലക്ഷം, പതിനഞ്ചിന് 32.37ലക്ഷം എന്നിങ്ങനെയാണ് വില്‍പ്പന.

ബാലുശ്ശേരിയില്‍ 106.23ലക്ഷം, തൊട്ടില്‍പ്പാലത്ത് 105.35ലക്ഷം എന്നിങ്ങനെയാണ് വിഷുദിനങ്ങളിലെ വില്‍പ്പന.

വിഷുവിന് ബീവറേജസ് ഔട്ട്‌ലറ്റുകള്‍ വഴി കോഴിക്കോട് ജില്ലയില്‍ വില്‍പ്പന നടത്തിയത് കോടികളുടെ മദ്യമാണ്. പേരാമ്പ്ര ഉള്‍പ്പെടെയുള്ള 11 ബീവറേജസ് ഔട്ട്‌ലറ്റുകളിലൂടെയായിരുന്നു റെക്കോര്‍ഡ് വില്‍പ്പന. 4811280 ലക്ഷം രൂപയുടെ മദ്യമാണ് പേരാമ്പ്രയില്‍ മാത്രം വിറ്റത്. വിഷുവിന്റെ തലേദിവസമായ ഏപ്രില്‍ 14-ാം തിയ്യതിയിലെ കണക്കാണിത്.

ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് രാമനാട്ടുകരയിലാണ്. 68,22,110 ലക്ഷത്തിന്റെ മദ്യമാണ് ഇവിടെ നിന്ന് ആളുകള്‍ വാങ്ങിയത്. 62,89,480 ലക്ഷത്തിന്റെ വില്‍പ്പനയുമായി കക്കോടിയാണ് രണ്ടാമത്. തിരുവമ്പാടിയില്‍ 56,98,090 രൂപയ്ക്കും കരിക്കാങ്കുളത്ത് 50,24,530 രൂപയ്ക്കുമാണ് മദ്യം വിറ്റത്. നാല് കേന്ദ്രങ്ങളില്‍ നിന്ന് അരക്കോടിയിലധികം രൂപയുടെ വില്‍പ്പനയാണ് നടന്നത്.

കോഴിക്കോട് ജില്ലയിലെ ബിവറേജസ് ഔട്ട്‌ലറ്റുകളിലെ വില്‍പ്പനയുടെ കണക്ക്:

പയ്യോളി-3733510
പേരാമ്പ്ര-4811280
വടകര-4244510
കോട്ടക്കടവ്-4323670
രാമനാട്ടുകര-6822110
കക്കോടി-6289480
കരിക്കാങ്കുളം 5024530
പാവമണി 1- 4356580
പാവമണി 2- 3388690
മിനി ബൈപ്പാസ്-4820120
തിരുവമ്പാടി-5698090