Tag: foreign liquor

Total 3 Posts

വിഷുവിന് മൂന്നുദിവസങ്ങളിലായി കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ നിന്നും വിറ്റുപോയത് ഒന്നേകാൽ കോടിയിലേറെ രൂപയുടെ മദ്യം; മദ്യവില്‍പ്പനയില്‍ ജില്ലയില്‍ രണ്ടാംസ്ഥാനം കൊയിലാണ്ടിക്ക്- മദ്യവില്‍പ്പന വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: കൊയിലാണ്ടി കണ്‍സ്യൂമര്‍ ഫെഡില്‍ വിഷു ദിനങ്ങളില്‍ വിറ്റഴിച്ചത് ഒരു കോടി 38.53 ലക്ഷം രൂപയുടെ മദ്യം. ഏപ്രില്‍ പതിമൂന്ന്, പതിനാല്, പതിനഞ്ച് ദിവസങ്ങളിലെ മദ്യവില്‍പ്പന കണക്കാണിത്. വിഷുവിന്റെ തലേദിവസമായ ഏപ്രില്‍ പതിമൂന്നിന് 45.91ലക്ഷം രൂപയുടെ മദ്യമാണ് കൊയിലാണ്ടിയിലെ ഔട്ട്‌ലറ്റില്‍ നിന്നും വിറ്റുപോയത്. ഏറ്റവുമധികം രൂപയുടെ വില്‍പ്പന നടന്നത് ഏപ്രില്‍ 14നാണ്. 60.72ലക്ഷം രൂപയുടെ മദ്യമാണ്

കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ നടത്തിയ പരിശോധനയില്‍ സ്വകാര്യ ബസില്‍ നിന്നും 55 കുപ്പി മദ്യം പിടിച്ചെടുത്തു; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

കൊയിലാണ്ടി: സ്വകാര്യ ബസില്‍ കടത്തുകയായിരുന്ന 55 കുപ്പി മാഹി മദ്യവുമായി തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. കൊയിലാണ്ടി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.എ.ജയരാജനും പാര്‍ട്ടിയും കൊയിലാണ്ടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തമിഴ്‌നാട് കടലൂര്‍ സ്വദേശി പ്രകാശന്‍ (67) ആണ് അറസ്റ്റിലായത്. മാഹിയില്‍ നിന്നും മദ്യം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ

വിദേശ മദ്യവുമായി ചേലിയ സ്വദേശി പിടിയിൽ; പിടികൂടിയത് കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്

കൊയിലാണ്ടി: വിദേശ മദ്യവുമായി ചേലിയ സ്വദേശി പിടിയിൽ. ചേലിയ വലിയ പറമ്പത്ത് ജയനെ(45)യാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. പിടികൂടുമ്പോൾ ആറു ലിറ്റർ വിദേശ മദ്യമാണ് ഇയാളുടെ കയ്യിലുണ്ടായിരുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കൊയിലാണ്ടി സി.ഐ.എൻ സുനിൽകുമാറിനും എസ്.ഐ. എം.എൻ. അനുപിനും ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആണ് പരിശോധന നടത്തിയത്. ചേലിയ ടൗണിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ