‘കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ഗ്ലാസിലേക്ക് തുപ്പിയിട്ട് താഴേക്കെറിഞ്ഞു, ചെയ്ത ‘കുറ്റം’ ഹിന്ദി പാട്ട് പാടിയത്’; താൻ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് കൊല്ലം ഷാഫി
കൊയിലാണ്ടി: ‘സുന്ദരി നീ വന്നു ഗസലായ്….സുറുമ വരച്ച പെണ്ണേ റജിലാ…’ മാപ്പിള പാട്ടിലൂടെ ആസ്വാദന ഹൃദയം കീഴടക്കിയ പാട്ടുകാരനാണ് കൊല്ലം ഷാഫി. കലാപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും തന്റെ കഴിവുകൊണ്ട് ഉന്നതികൾ കീഴടക്കിയ പ്രതിഭ. ഗായകനായും കോമേഡിയനായും അഭിനേതാവായുമെല്ലാം അദ്ദേഹം തന്റെ സർഗവാസന പ്രകടമാകുന്നുണ്ട്. ഫ്ലവേഴ്സ് ചാനലിലെ ടമാർ പഠാറാണ് ഷാഫിക്കുള്ളിലെ തമാശക്കാരനെ പുറംലോകത്തെത്തിച്ചത്.
പ്രണയവും വിരഹവുമായിരുന്നു ഷാഫിയുടെ പാട്ടുകളിൽ നിറഞ്ഞു നിന്നത്. പ്രണയ നെെരാശ്യത്താൽ ആത്മഹത്യയാണ് ഏകപോംവഴിയെന്ന് ചിന്തിച്ച് നടന്നകാലത്താണ് പാടാനുള്ള കഴിവ് സ്വയം തിരിച്ചറിയുന്നതെന്നും സംഗീതം ഉപജീവനമാര്ഗമാക്കിയാലെന്തെന്ന ചിന്ത വരുന്നതെന്നും ഷാഫി പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷവും ദുഖവും നിറഞ്ഞ ജീവിതാനുഭവങ്ങൾ ഷാഫി പങ്കുവെക്കുന്നത്.
പാട്ടിനോടുള്ള ഇഷ്ടം പെരുക്കാന്‍ കാരണക്കാരായവരില്‍ ഒരാള്‍ ഉമ്മതന്നെയായിരുന്നെന്നും ഷാഫി പറയുന്നു. ബന്ധുവീടുകളിലെ കുട്ടികള്‍ വരുമ്പോള്‍ ഉമ്മ അവര്‍ക്ക് പാട്ടുപാടിക്കൊടുക്കുമായിരുന്നു. കൂട്ടത്തില്‍ ഞാനുമുണ്ടാകും. ഉമ്മ പാടുന്ന പാട്ടുകളുടെ ഈണം എപ്പോഴും എന്റെ മനസ്സിലുണ്ടാകും. ഉമ്മയുടെ സ്വാധീനം എന്റെ എല്ലാ പാട്ടുകളിലുമുണ്ട്.
പ്രേമം പൊളിഞ്ഞ് ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നിൽ നിരാശയായിരുന്നു മനസ് നിറയെ. ജീവിതത്തോട് യാതൊരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥ, ആത്നഹത്യയാണ് പോംവഴിയെന്ന് ചിന്തിച്ചിരുന്ന കാലം. ഈ കാലഘട്ടത്തിലാണ് പാടാനുള്ള കഴിവ് സ്വയം തിരിച്ചറിയുന്നത്. സംഗീതം ഉപജീവനമാര്ഗമാക്കിയാലെന്തെന്ന ചിന്ത വരുന്നതും.
പാട്ടിലേക്കുള്ള വഴിയന്വേഷിച്ച് ആദ്യമെത്തിയത് മിമിക്രിയിലേക്കായിരുന്നു. മിമിക്രിരംഗത്തുനിന്ന് ലഭിച്ച അനുഭവങ്ങളും തിരിച്ചറിവുകളും പാട്ടിന്റെ സങ്കേതത്തിലെത്താന്‍ കൂടുതല്‍ ഊര്‍ജം പകര്‍ന്നു. തുടര്‍ന്ന് ഗാനമേളകളിലൊക്കെ പാടാന്‍ തുടങ്ങി. അതിലൂടെ ആല്‍ബം ഗാനങ്ങളിലേക്കും എത്തിപ്പെട്ടു.
ഹിന്ദി പാട്ടുകളോടെ പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഗാനമേളകളില്‍ പാടിത്തുടങ്ങിയ കാലത്ത് സ്റ്റേജ് പ്രോഗ്രാമുകളില്‍ കൂടുതല്‍ പാടിയിരുന്നതും ഹിന്ദി പാട്ടുകളായിരുന്നു. അങ്ങനെയിരിക്കെ ഒരു ഷോയിൽ പാടിയത് മറ്റൊരു പാട്ടുകാരന്റെ അനിഷ്ടത്തിന് ഇടയാക്കി. ഹിന്ദി, തമിഴ് പാട്ടുകള്‍ പാടാന്‍ വിദഗ്ദനായിരുന്നു അദ്ദേഹം. ഞാൻ ഞാന്‍ ഹിന്ദിപ്പാട്ട് പാടിയത് പുള്ളിക്കാരന് ഇഷ്ടപ്പെട്ടില്ല.
പാടിക്കഴിഞ്ഞ് വെള്ളം ചോദിച്ച് ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു. വെള്ളം കുടിച്ചുകൊണ്ടിരുന്ന അയാള്‍ ദേഷ്യത്തോടെ ഗ്ലാസിലേക്ക് കാര്‍ക്കിച്ച് തുപ്പി ഗ്ലാസ് താഴേക്കെറിഞ്ഞു. ”വേണമെങ്കില്‍ കഴുകിക്കുടിച്ചോ” എന്നും പറഞ്ഞു. ഒരിക്കലും മറക്കാന്കഴിയാത്ത ഒരനുഭവമായിരുന്നു അത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ അവഹേളനങ്ങള്‍ അനുഭവിച്ച ഒരുപാട് കലാകാരന്മാര് അക്കാലത്തുണ്ടായിരുന്നു. കലാഭവന്‍ മണിച്ചേട്ടന്തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമല്ലേ! ആല്‍ബം പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയകാലത്ത് മുന്‍ഗാമികളായ പാട്ടുകാരുടെ ചീത്തവിളികളും ഞാന്‍ കേട്ടിട്ടുണ്ട്. മധുരവും കയ്പും നിറഞ്ഞ ഒത്തിരി അനുഭവത്തിലൂടെയാണ് ഇക്കാലയളവിൽ കടന്നുപോയത്.
കലാരംഗത്ത് ഞാനെത്തിയിട്ട് ഇരുപത്താറു വര്‍ഷം കഴിഞ്ഞു. ആയിരത്തിലധികം പാട്ടുകള്‍ ഇക്കാലയളവിൽ പാടി. എല്ലാവരെയുംപോലെ സിനിമയില്‍ പാടണം, ശ്രദ്ധിക്കപ്പെടണം എന്നാഗ്രഹം ഉണ്ടായിരുന്നു. എന്നാൽ, അവസരം ചോദിച്ച് ചെല്ലാനുള്ള ധൈര്യക്കുറവാണ് അതില്‍നിന്നെല്ലാം എന്നെ പിന്തിരിപ്പിച്ചു. എഴുതാനും പാടാനും അഭിനയിക്കാനുമെല്ലാമുള്ള വലിയ സാധ്യതകളാണ് ആൽബം ഗാനങ്ങൾ എനിക്ക് സമ്മാനിച്ചത്.
ഇന്നത്തെ പാട്ടുകള്‍ പലതും താത്കാലിക ട്രെന്‍ഡ് സൃഷ്ടിച്ച് മാഞ്ഞുപോകുന്നവയാണ്. വരുംതലമുറകള്‍ക്കുകൂടി കേട്ട് ആസ്വദിക്കാന്പറ്റുന്നതാകണം പാട്ടുകളെന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പാട്ടുകളൊരുക്കിയത്. എല്ലാവര്ക്കും കേട്ട് ആസ്വദിക്കാന്‍ പറ്റുന്ന പാട്ടുകളാണ് ഞാന്‍ ഒരുക്കിയിട്ടുള്ളത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വരികളാണ് എഴുതിയത്. അവാര്ഡുകളെക്കാള് പാട്ടിന്റെ നിലനില്‍പ്പാണ് എനിക്ക് പ്രധാനമെന്നും ഷാഫി പറയുന്നു.
പ്രദേശത്തെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർക്കൊപ്പം പാട്ടുകൾ പാടുന്ന വീഡിയോയും ഷാഫി പങ്കുവെക്കാറുണ്ട്. അവർക്ക് നല്ലൊരു അവസരം നൽകു, കഴിവുകളിലൂടെ അവർ മുന്നേറട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Summary: kollam shafi openup the bas experience he faced