ആരോഗ്യപരിരക്ഷ യോഗയിലൂടെ; അരിക്കുളം ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം സംഘടിപ്പിച്ചു
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്ത് ഗവ: ആയുര്‍വേദ ആശുപത്രിയില്‍ യോഗ പരിശീലനം നടത്തി. ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശീലനവും കിടപ്പിലായ രോഗികള്‍ക്കായുള്ള സമഗ്ര ആയുര്‍വേദ പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്‍.വി നജീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി രജനി, സ്ഥിരം സമിതി ചെയര്മാന്മാരായ എം പ്രകാശന്, എന്‍.എം ബിനിത, ബ്ലോക്ക് മെമ്പര്‍ കെ ബിനീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം അമ്മത്, വി.പി അശോകന്, മെഡിക്കല്‍ ഓഫിസര്‍ സി.കെ രമ്യ, യോഗ ഡോ.ടി അനുപമ, എച്ച്.എം.സി അംഗങ്ങളായ കെ.കെ നാരായണന്, സി രാമദാസ്, അമ്മദ് പോയിലിങ്ങല്, പാലിയേറ്റീവ് സിസ്റ്റര്‍ ജയഭാരതി, ദിനേശന് എന്നിവര്‍ സംസാരിച്ചു.