പശുക്കടത്തിന്റെ പേരിൽ അരുംകൊല; പയ്യോളിയിൽ സംഘപരിവാർ ഭീകരതക്കെതിരെ വിദ്യാർഥി പ്രതിഷേധം


Advertisement

പയ്യോളി: രാജ്യത്ത് പശുക്കടത്ത് ആരോപിച്ച് വീണ്ടും അരും കൊല. കർണാടകയിൽ ഇദ്രീസ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പരിപാടി എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എൻ.ടി നിഹാല്‍ ഉദ്ഘാടനം ചെയ്തു.

Advertisement

ഏരിയ പ്രസിഡൻ്റ് അവന്തിക അധ്യക്ഷത വഹിച്ചു. അശ്വന്ത് എ.ടി, അശ്വിൻ സത്യ, വിവേക് തിക്കോടി, നന്ദന പയ്യോളി, ജിതിൻ എന്നിവർ സംസാരിച്ചു. സാരംഗ് പി.വി സ്വാഗതവും ശ്രുതി പുറക്കാട് നന്ദിയും പറഞ്ഞു.

Advertisement
Advertisement