ആഘോഷങ്ങളുടെ വിളംബരമായി കൊണ്ടാടുംപടിയില്‍ നിന്നുള്ള ആദ്യവരവ് പിഷാരികാവ് ക്ഷേത്രത്തിലെത്തി, പിന്നാലെ മറ്റ് വരവുകളും; ചിത്രങ്ങളും വീഡിയോയും കാണാം


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആദ്യവരവ് ക്ഷേത്രത്തിലെത്തി. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവാണ് ഉച്ചയോടെ പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ എത്തിയത്.

കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവിന് പിന്നാലെ കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി. കടുത്ത ചൂടിനെ അവഗണിച്ചാണ് നൂറുകണക്കിന് ആളുകള്‍ വരവില്‍ പങ്കെടുത്തതും വരവുകള്‍ കാണാനായി എത്തിയതും.

സ്വര്‍ണ്ണ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍, വര്‍ണ്ണക്കുടകള്‍ ചൂടിയ വനിതകള്‍, ചെണ്ട, ഇലത്താളം, കൊമ്പ്, കുഴല്‍, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയെല്ലാം വരവുകള്‍ക്ക് മാറ്റുകൂട്ടി. നഗ്നപാദരായി വരവില്‍ പങ്കെടുക്കുന്നവരുടെ കാല് കടുത്ത ചൂടില്‍ പൊള്ളാതിരിക്കാനായി വരവ് കടന്നു പോകുന്ന റോഡുകള്‍ വെള്ളമൊഴിച്ച് നനച്ചിരുന്നു.

വീഡിയോ കാണാം:

ചിത്രങ്ങൾ കാണാം: