റെയില്‍വേ ഗേറ്റ് കീപ്പര്‍ നിയമനങ്ങള്‍ കരാര്‍വല്‍ക്കരിക്കുന്ന കേന്ദ്രനയം യുവജനങ്ങളോടുള്ള വഞ്ചന; താക്കീതായി കൊയിലാണ്ടിയില്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ഡി.വൈ.എഫ്.ഐയുടെ മാര്‍ച്ച്
കൊയിലാണ്ടി: റെയില്‍വേ ഗേറ്റ് കീപ്പര്‍ നിയമനങ്ങള്‍ കരാര്‍വല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് കേന്ദ്രത്തിനെതിരായ താക്കീതായിമാറി. പുതിയ ബസ്സ്സ്റ്റന്റ്പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് റേയില്‍വേസ്സേഷന്‍ പരിസരത്ത് പോലീസ് തടഞ്ഞു
മാര്‍ച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പിസി ഷൈജു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം.എം. ജിജേഷ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറിയേറ്റംഗം ബി.പി.ബബീഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ ആദിത്യ, വിവേക്, കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍. ബിജീഷ്, പ്രസിഡണ്ട് സതീഷ്ബാബു, ഫാസില്‍, രൂപേഷ് ഷിബിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്കി. ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് സ്വാഗതം പറഞ്ഞു.