സാധനം വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വീട്ടമ്മ ട്രെയിൻതട്ടി മരിച്ചു; ചേമഞ്ചേരി കിഴക്കയിൽ പ്രസീതയാണ് മരിച്ചത്


ചേമഞ്ചരി: ചേമഞ്ചരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് ചേമഞ്ചേരി സ്വദേശിനി കിഴക്കയില്‍ പ്രസീത. 49 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് 3.45 ന് ചേമഞ്ചരി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.

പൊയില്‍കാവില്‍ നിന്ന് വീട്ടിലേക്കുള്ള സാധനവുമായി റെയില്‍വേ ട്രാക്കിലൂടെ നടന്നു വരുന്നതിനിടയില്‍ ട്രെയിനിടക്കുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ശശിധരനാണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ഗുരുമിത്രന്‍ പൂജ എന്നിവര്‍ മക്കളാണ്. പരേതനായ ബാലകൃഷ്ണന്‍ നായരുടെയും നാണി അമ്മയുടെയും മകളാണ്. പ്രദീപന്‍, പരേതനായ വിനോദന്‍ എന്നിവര്‍ സഹോദരങ്ങളാണ്.