കൊയിലാണ്ടിയിലെ വാഹനാപകടം; വിയ്യൂര്‍ സ്വദേശിയായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ എം.ജി കോളജിന് സമീപം കാര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ വിയ്യൂര്‍ സ്വദേശിയായ അമ്മയ്ക്കും മകനും ഗുരുതര പരിക്ക്. വിയ്യൂര്‍ കുരുടി കാഞ്ഞിര നിലത്ത് പത്മിനി (54), മകന് അരുണ്‍ കുമാര്‍ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ കാല്‍നട യാത്രക്കാരനായ നെല്ല്യാടി സ്വദേശി മുആദിനും പരിക്കേറ്റിട്ടുണ്ട്. കൊയിലാണ്ടിയില്‍ നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും സ്കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. പത്മിനിയും മകനും സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു.
നിയന്ത്രണം വിട്ട കാര്‍ സ്കൂട്ടറിലും കാല്‍നടയാത്രക്കാരെയും ഇടിച്ചശേഷം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. കാര്‍ യാത്രികനും മറ്റൊരു കാല്‍നട യാത്രികനും നിസാര പരിക്കുണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.