ആടിനെ വളർത്തി വരുമാനം നേടാം; സൗജന്യമായി ആടുകളെ വിതരണം ചെയ്ത് ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭ


Advertisement

കൊയിലാണ്ടി: ജനശ്രീ ചേമഞ്ചേരി മണ്ഡലം സഭയുടെ നേതൃത്വത്തിൽ സൗജന്യമായി ആട് വിതരണം ചെയ്തു. നാലാം ഘട്ട ആടുവിതരണത്തിന്റെ ഉദ്ഘാടനം ചാച്ചാജി ജനശ്രീ അംഗമായ മൊയ്തീൻ കോയ കടവത്തിന് നൽകിക്കൊണ്ട് കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വക്കറ്റ് കെ.പ്രവീൺ കുമാർ നിർവ്വഹിച്ചു.

Advertisement

ചsങ്ങിൽ മണ്ഡലം ചെയർമാൻ ടി.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ചേമഞ്ചേരി സുരഭി യൂനിറ്റിലെ വയലേരി ഭാസ്കരനും തുവ്വക്കോട് ഷൈനി ചന്ദ്രനുമുള്ള സാമ്പത്തിക സഹായം ചടങ്ങിൽ വിതരണം ചെയ്തു. ജനശ്രീ കൊയിലാണ്ടി ബ്ലോക്ക്‌ യൂനിയൻ ചെയർമാൻ വി.വി.സുധാകരൻ തുക കൈമാറി. ‌‌‌

Advertisement

ചെങ്ങോട്ടുകാവ് ജനശ്രീ മണ്ഡലം ചെയർമാൻ മുരളി തൊറോത്ത്, ജില്ലാ കമ്മിറ്റി അംഗം സി.പി.നിർമല, കൊയിലാണ്ടി ബ്ലോക്ക് കോർഡിനേറ്റർ ആലിക്കോയ പുതുശ്ശേരി, ചേമഞ്ചേരി മണ്ഡലം കോർഡിനേറ്റർ വി.വി.ഉണ്ണി മാധവൻ, മണ്ഡലം ട്രഷറർ ടി. കെ.ദാമോദരൻ, തുവ്വക്കോട് മഹിള കോൺഗ്രസ്സ് പ്രസിഡണ്ട് മോളി കാച്ചപ്പള്ളി എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ വാഴയിൽ ശിവദാസൻ സ്വാഗതവും കൺവീനർ മൊയ്തീൻ കോയ കടവത്ത് നന്ദിയും പറഞ്ഞു.

Advertisement