ലുക്ക് ഔട്ട് നോട്ടീസ് പുറത്തു വിട്ട് പോലീസ്; നാദാപുരം സ്റ്റേഷനില്‍ വധശ്രമക്കേസിലെ പ്രതി കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍


നാദാപുരം: വധശ്രമക്കേസില്‍ വിദേശത്തേക്കുകടന്നു കളഞ്ഞ പ്രതി ലുക്ക് ഔട്ട് നോട്ടാസിനെ തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. നാദാപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുടവന്തേരിയില്‍ നടന്ന ആക്രമണക്കേസിലെ മുഖ്യപ്രതി ബാവുന്നയില്‍ പുതിയോട്ടും കണ്ടി റഈസ് (37) ആണ് പിടിയിലായത്.

നിരവധി കേസുകളില്‍ പ്രതിയായ യുവാവ് വിദേശത്ത് കടന്നതോടെ നാദാപുരം പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു.

2017 ഫെബ്രുവരി 19ന് രാത്രി പനാട താഴെ പള്ളിയില്‍ രാത്രി നിസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ മുടവന്തേരി സ്വദേശികളായ തായ്യന്റവിട മുഹമ്മദ്, പടിക്കോത്ത് ആസിഫ് എന്നിവരെ ബുള്ളറ്റ് ബൈക്ക് തടഞ്ഞ് നിര്‍ത്തി അക്രമി സംഘം വന്ന വാഗണര്‍ കൊണ്ട് ഇടിച്ച് വീഴ്ത്തിയും അടിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.