എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ കീഴരിയൂരില്‍ നിന്നും ചാരായം പിടിച്ചെടുത്തു; ചപ്പുചവറുകള്‍ക്കിടയില്‍ സൂക്ഷിച്ചത് പത്തുലിറ്റര്‍ ചാരായം
കൊയിലാണ്ടി: എക്സൈസ് സംഘം കീഴരിയൂരില്‍ നടത്തിയ പരിശോധനയില്‍ പത്തുലിറ്റര്‍ വാറ്റുചാരായം പിടികൂടി. കീഴരിയൂര്‍ പനോട്ട് താഴെ ബസ് സ്റ്റോപ്പിന് സമീപമുള്ള മണ് റോഡ് അവസാനിക്കുന്നിടത്തുള്ള കെട്ടിടത്തിനരികില്‍ നിന്നാണ് ചാരായം പിടിച്ചെടുത്തത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. കെട്ടിടത്തടുത്ത് ചപ്പുചവറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അബ്കാരി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെപ്പറ്റി അന്വേഷിച്ചുവരികയാണെന്ന് കൊയിലാണ്ടി എക്സൈസ് സംഘം പറഞ്ഞു.
എക്സൈസ് റേഞ്ച് പാര്‍ട്ടിയില്‍ ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, പ്രിവന്റീവ് ഓഫീസര്‍ എം.സജീവന് സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ.എം.ഉല്ലാസ്, രാഗേഷ്ബാബു, സോനേഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.