ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; പന്ത്രണ്ടോളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്ക്


ആവള: ആവളയില്‍ സ്‌ക്കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു. ആവള കുട്ടോത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ ബസ്സാണ് അപകടത്തില്‍ പെട്ടത്.

നിയന്ത്രണം വിട്ട ബസ് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

അപകടത്തില്‍ 12 ഓളം വിദ്യാര്‍ത്ഥികള്‍ക്കും ബസ് ഡ്രൈവര്‍ക്കും പരിക്കുപറ്റി. ഇവരെ തന്നെ ഉടന്‍ കല്ലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.