വടകര സ്വദേശിയായ യുവാവ് ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


വടകര: മടപ്പള്ളി അറയ്ക്കല്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സഗീഷ് വട്ടക്കണ്ടിയില്‍ ദുബൈയില്‍ അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഗ്രാമം യു.എ.ഇ എന്ന സാംസ്‌കാരിക കൂട്ടായ്മ സെക്രട്ടറിയാണ്.

ബര്‍ദുബായിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: രമ്യ. മകന്‍: ദേവഗുപ്ത്. അച്ഛന്‍: സത്യന്‍ (ഓട്ടോ ഡ്രൈവര്‍). അമ്മ: ഉഷ.

സഹോദരന്‍: സനീഷ്.