കലാപരിപാടികളും ഗുരുതിയും തിറകളും; മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര തിറമഹോത്സവം കൊടിയേറി
കൊയിലാണ്ടി: മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവന്യപ്പുഴമുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരന് നമ്പൂതിരിപ്പാടിന്റെയും, മേല്‍ശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെയും മുഖ്യകാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റം.
രാത്രി പ്രാദേശിക കലാകാരന്മാര് അവതരിപ്പിച്ച നൃത്ത, നൃത്ത്യങ്ങള്‍, വില്‍പ്പാട്ട് തുടങ്ങിയവയും ഉണ്ടായിരുന്നു. ഇന്ന് ഫിബ്രവരി മൂന്നിന് അന്നദാനം, വൈകീട്ട് 4ന് ഗുളികന് ഗുരുതി, അഞ്ച് മണിക്ക് പൊതുവരവ്, ആറു മണി മുതല്‍ വിവിധ തിറകള്‍, ഫിബ്രവരി നാലിന് രാവിലെ ആറ് മണിക്ക് കരുവന്തിറ, എട്ട് മണി ഭഗവതി തിറ എന്നിവയുണ്ടായിരിക്കും.