ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


പേരാമ്പ്ര: ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ ചേനോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ചേനോളി ചേണിയാംകണ്ടി ഫൈസല്‍ തങ്ങള്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു.

ഇന്നലെ രാവിലെയാണ് ഫൈസല്‍ ഖത്തറില്‍ നിന്നും നാട്ടിലെത്തിയത്. വീട്ടിലെത്തിയതിനു പിന്നാലെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. ആശുപത്രിയില്‍ കുഴഞ്ഞുവീണ് മരിയ്ക്കുകയായിരുന്നു.

ഭാര്യ: സുനീറ ചേനോളി. മക്കള്‍: ഫര്‍ഹാന, ഫിദഫാത്തിമ, മുഹമ്മദ് ഫാസില്‍.

സഹോദരങ്ങള്‍: ഇമ്പിച്ചിക്കോയ തങ്ങള്‍, ഹാഷിം തങ്ങള്‍, നജുമ, സഫീന, അനസ് തങ്ങള്‍, യൂനസ് തങ്ങള്‍.

മരുമകന്‍: സന്‍ജിത് മുയിപ്പോത്ത്.