മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അപകടം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അച്ഛന്: പരേതനായ ഗോപാലന്. അമ്മ: ജാനു. ഭാര്യ: ജിസ്ന. മക്കള്‍: ശ്രീജില്‍, ശ്രീജിക, ശ്രീദിയ, ശ്രീദിക. സഹോദരങ്ങള്‍: ശ്രീജ, റീന, റിനീഷ്.