നാദാപുരത്ത് മൂന്നുപേര്‍ക്കുകൂടി അഞ്ചാംപനി; താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു


നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ വിവിധഭാഗങ്ങളില്‍ അഞ്ചാംപനി വ്യാപിക്കുന്നു. പഞ്ചായത്തിലെ രണ്ട്, ആറ്, ഏഴ് വാര്‍ഡുകളിലെ മൂന്ന് കുട്ടികള്‍ക്കുകൂടി പുതുതായി അഞ്ചാംപനി ബാധിച്ചു. ഇതോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറന്നു.

ആഞ്ചാംപനി ബാധിച്ച രണ്ട് കുട്ടികളെ ഇവിടെ പ്രവേശിപ്പിച്ചു. പഞ്ചായത്തില്‍ ഇതിനകം 36 കുട്ടികള്‍ക്കാണ് അഞ്ചാംപനി ബാധിച്ചത്.

അതേസമയം അഞ്ചാംപനിക്കെതിരേയുള്ള കുത്തിവെപ്പെടുക്കാന്‍ ആരും ഇതുവരെ തയ്യാറായിട്ടില്ല. തിങ്കളാഴ്ച വാക്‌സിനേഷന്‍ ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.