കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് സില്‍ക്ക് ബസാര്‍ സ്വദേശി
കൊയിലാണ്ടി: സില്‍ക്ക് ബസാറില്‍ ഇന്നലെ സന്ധ്യയോടെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. സില്‍ക്ക് ബസര്‍ പടിഞ്ഞാറയില്‍ ജംഷീദാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസായിരുന്നു.
വൈകുന്നേരം 6.45 ഓടെയായിരുന്നു സില്‍ക്ക് ബസാറിനു സമീപം യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ബൈക്ക് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. നേരത്തെ കൊയിലാണ്ടിയിലെ പഴയ ശോഭികയില്‍ ജോലി ചെയ്തിരുന്നു ഇയാള്‍.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അച്ഛന്‍: അബൂബക്കര്‍. അമ്മ: ഫാത്തിമ. ഭാര്യ: ഹാജറ. മക്കള്‍: നബുഹാന്‍, ഇല്‍ഹാന്‍. സഹോദരന്‍: ജുഫൈല്‍.