ഐ.ടി.ഐ ആണോ പഠിച്ചത്? തൊഴിൽ അവസരങ്ങളുമായി കോഴിക്കോട് ഇന്ന് ജോബ് ഫെയർ, പങ്കെടുക്കാൻ മറക്കല്ലേ…


Advertisement

കോഴിക്കോട്: ഐ.ടി.ഐ കോഴ്സ് കഴിഞ്ഞവർക്ക് വിവിധ തൊഴിൽ മേഖലകളിൽ ജോലി ലഭിക്കാനുള്ള സുവർണ്ണാവസരവുമായി ജോബ് ഫെയർ. വ്യവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഐ.ടി.ഐ പാസായ കുട്ടികൾക്കായി ‘സ്പെക്ട്രം ജോബ് ഫെയർ 2023’ സംഘടിപ്പിക്കുന്നു.

ജനുവരി 18 ന് ഗവ.ഐ.ടി.ഐ മാളിക്കടവ് നടക്കുന്ന ജോബ് ഫെയർ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവ്വഹിക്കും. ഐ.ടി.ഐ പാസ്സായ ട്രെയിനികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. രാജ്യത്തിന് അകത്തും പുറത്തുനിന്നുമുള്ള കമ്പനികൾ പങ്കെടുക്കും.

Advertisement

കമ്പനികൾക്കും, തൊഴിൽ അന്വേഷകർക്കും http://www.knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ജോബ് ഫെയറിൽ കമ്പനികൾക്കും, തൊഴിൽ അന്വേഷകർക്കും സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447335182, 9400449790 നമ്പറുകളിൽ ബന്ധപ്പെടാം.

Advertisement