കൊയിലാണ്ടി നഗരസഭയിലെ പെൻഷൻ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, സാക്ഷ്യപത്രം ഹാജരാക്കണം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിൽ നിന്നും നിലവിൽ വിധവ പെൻഷൻ, അവിവാഹിത പെൻഷൻ എന്നിവ വാങ്ങിക്കൊണ്ടിരിക്കുന്ന 60 വയസ്സിന് താഴെയുള്ള എല്ലാ ഗുണഭോക്താക്കളും പുനർവിവാഹം ചെയ്തിട്ടില്ല, വിവാഹം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ജനുവരി 31 ന് മുൻപ് നഗരസഭാ ഓഫീസിലാണ് സാക്ഷ്യപത്രം ഹാജരാക്കേണ്ടത്.
Summary: pensioners should submmit sashyapathram in Koyilandy municipality