ദേശീയ യുവജനോത്സവം നടക്കുന്ന കര്‍ണാടകയില്‍ നാടന്പാട്ടുപാടാന് അരങ്ങ് കൊയിലാണ്ടിയുടെ കലാകാരികളും;വിജയാംശസകള്‍ നേര്‍ന്ന് നഗരസഭ
കൊയിലാണ്ടി: കര്‍ണാടകയില്‍ നടക്കുന്ന ദേശീയ യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയ അരങ്ങ് കൊയിലാണ്ടിയിലെ കലാകാരികള്‍. സംസ്ഥാന കേരളോത്സവത്തില്‍ നാടന്പാട്ടിന് ഒന്നാം സ്ഥാനം നേടിയാണ് ഇവര്‍ ദേശീയ യുവജനോത്സവത്തില്‍ മത്സരിക്കുന്നത്.
കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ അരങ്ങിലെ കലാകാരികള്‍ക്ക് യാത്രയയപ്പ് നല്കി. നഗരസഭ വൈസ് ചെയര്മാന് അഡ്വ. കെസത്യന്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്ന കുട്ടികള്‍ക്ക് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ നഗരസഭ വിദ്യാഭ്യാസ സമിതി ചെയര്പേഴ്സന് നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ കേളോത്ത് വത്സരാജ്, വി.രമേശന്, ടി.ചന്ദ്രിക, ടി.കെ.ഷീന, സജീവന് അരങ്ങ്, രാജീവന് പുളിയഞ്ചേരി എന്നിവര്‍ സംബന്ധിച്ചു.