‘വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുന്ന പദ്ധതി ഇല്ലാതാക്കരുത്’; കൊയിലാണ്ടിയിലെ ഹോർട്ടി കോർപ്പ് പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തിവയ്ക്കണമെന്ന് കോൺഗ്രസ്
കൊയിലാണ്ടി: സിവിൽസപ്ലൈസ് സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിന്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ തോതിലെങ്കാലും ആശ്വാസം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാരിനു കീഴിലുള്ള രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള അധികാര തർക്കത്തിന്റെ പേരിൽ ഇല്ലാതാക്കരുതെന്നും ഇത് നിലനിർത്താൻ അടിയന്തിരമായി മന്ത്രിതല ഇടപെടലുണ്ടാവണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ബുധനാഴ്ച രാവിലെ 10 മണിക്ക് ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണാ സമരം നടത്താനും യോഗം തീരുമാനിച്ചു. വി.വി.സുധാകരൻ യോഗത്തിൽ അധ്യക്ഷനായി.