പ്രത്യയശാസ്ത്രത്തിലൂന്നി സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് നാടക പ്രവര്‍ത്തനം നടത്തിയ വ്യക്തിത്വം; കായലാട്ട് രവീന്ദ്രനെ അനുസ്മരിച്ച് നാട്
മേപ്പയ്യൂര്‍: പ്രത്യയശാസ്ത്രത്തില്‍ ഊന്നി സാമൂഹിക പരിഷ്‌ക്കരണം ലക്ഷ്യമിട്ട് നാടക പ്രവര്‍ത്തനം നടത്തിയ പ്രശസ്ത നാടക പ്രവര്‍ത്തകനായിരുന്നു കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി.യെന്ന് ഇ.കെ.വിജയന്‍ എം.എല്‍.എ. പറഞ്ഞു. കായലാട്ടിന്റെ പത്താം ചരമവാര്‍ഷികാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.കെ.അജിത്ത് അധ്യക്ഷത വഹിച്ചു. നിരൂപകന്‍ കെ.വി.സജയ് മുഖ്യപ്രഭാഷണം നടത്തി. വി.കെ.രവി അനുസ്മരണ പ്രഭാഷണം നടത്തി. ആറുപതിറ്റാണ്ടിന്റെ സാംസ്‌കാരിക നാടക പ്രവര്‍ത്തനത്തിന്റെ ഉടമയായ ഇ.കെ.ഗോവിന്ദന്‍, യുവ ഗാനരചയിതാവ് നിധീഷ് നടേരി, യുവ എഴുത്തുകാരന്‍ റിഹാന്‍ റാഷിദ് എന്നിവരെ അനുമോദിച്ചു.
നാടകക്യാമ്പിലെ കുട്ടികള്‍ തത്സമയ നാടകം അവതരിപ്പിച്ചു ശിവദാസ് പൊയില്‍ക്കാവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. എസ്.സുനില്‍ മോഹന്‍, കെ.എസ്.രമേഷ് ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു. സുസ്മിത ഗിരീഷിന്റെ ഗസല്‍ സന്ധ്യയും നടന്നു. രാഗം മുഹമ്മദലി സ്വാഗതവും കെ.കെ.സുധാകരന്‍ നന്ദിയും പറഞ്ഞു.