നാടകമെന്ന കലയെ കൂടുതല്‍ അടുത്തറിയാം; കൊയിലാണ്ടി ഗവ. മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നാടക ശില്പശാല


കൊയിലാണ്ടി: കായലാട്ട് രവീന്ദ്രന്‍ കെ.പി.എ.സി സ്മൃതി 2022 ന്റെ ഭാഗമായുള്ള കുട്ടികള്‍ക്കുള്ള ത്രിദിന നാടക ശില്പശാല കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡന്റ് എ.അസീസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടി ഗിരിജ കായലാട്ട്, ഇ.കെ.അജിത്ത്, ഇ.കെ ഷൈനി (പ്രിന്‍സിപ്പല്‍ പ ദീപാഞ്ജലി മണക്കടവത്ത്, വി.കെ.രവി, രാഗം മുഹമ്മദലി, ഷാജിക്കാവില്‍, ബാബു പഞ്ഞാട്ട് എന്നിവര്‍ പ്രസംഗിച്ചു. ശിവദാസ് പൊയില്‍ക്കാവ് നേതൃത്വം കൊടുക്കുന്ന ക്യാമ്പില്‍ യു.കെ.രാഘവന്‍, തിരക്കഥാകൃത്ത് ശൈലേഷ് ശിവന്‍ എന്നിവര്‍ ക്ലാസെടുത്തു.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ.അബൂബക്കര്‍, ബിബിന്‍ ദാസ് പരപ്പനങ്ങാടി എന്നിവര്‍ ക്ലാസുകള്‍ എടുക്കും. ബുധനാഴ്ച കൊയിലാണ്ടി ടൗണ്‍ഹാളില്‍ വെച്ച് നടക്കുന്ന അനുസ്മരണ സമ്മേളനം ഇ.കെ.വിജയന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നിരൂപകനും, പ്രഭാഷകനുമായ കെ.വി. സജയ് സാംസ്‌ക്കാരിക പ്രഭാഷണം നടത്തും. ഇ കെ.ഗോവിന്ദന്‍ മാഷ്, നിധീഷ് നടേരി, റിഹാന്‍ റാഷിദ് എന്നിവരെ ആദരിക്കും. തുടര്‍ന്ന് ഗസല്‍ ഗായിക സുസ്മിത ഗിരീഷിന്റെ മധുരഗീതങ്ങളും ഉണ്ടാകും. [md4]